കമ്പിൽ: 2025-26 സ്‌കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ എം.എസ്.എഫ് മുഴുവൻ സീറ്റിലും വിജയിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ 6ൽ 6 സീറ്റിലും ഹൈസ്കൂൾ വിഭാഗത്തിൽ 32ൽ 32 സീറ്റിലും എം.എസ്.എഫ് വിജയം നേടി.


പാർലിമെന്റ് ചെയർമാനായി മുഹമ്മദ് മിൻഹാജും വൈസ് ചെയർപേഴ്സണായി ഫാത്തിമത്തുൽ റന കെ.പിയും സെക്രട്ടറിയായി മർവ എം.യും ജോയിന്റ് സെക്രട്ടറിയായി ഹംദാൻ റഹൂഫും തിരഞ്ഞെടുക്കപ്പെട്ടു.
വിജയിച്ച എം.എസ്.എഫ് പ്രതിനിധികൾക്ക് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുൽ അസീസ്, എം.എസ്.എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി ആരിഫ് പാമ്പുരുത്തി, പഞ്ചായത്ത് പ്രസിഡന്റ് റാസിം പാട്ടയം, ജനറൽ സെക്രട്ടറി ഹാദി ദാലിൽ, കെ.എം.സി.സി നേതാവ് മുക്താർ പി.ടി.പി എന്നിവർ ഹാരം അണിയിച്ചു.
വൈകുന്നേരം കമ്പിൽ സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച വിജയാഘോഷ റാലി കമ്പിൽ ടൗൺ ചുറ്റി സ്കൂൾ പരിസരത്ത് സമാപിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, അബ്ദു പന്നിയങ്കണ്ടി, നിയാസ് കമ്പിൽ, എം.എസ്.എഫ് പഞ്ചായത്ത് ട്രഷറർ സാലിം പി.ടി.പി, കമ്മിറ്റി അംഗങ്ങളായ നിഹാൽ നൂഞ്ഞേരി, നജാദ് അലി,അമീൻ. RM, അർഷാദ് , നാസിബ്, ഫിറോസ്, റിസാൽ, ദാവൂദ്, റൈഹാൻ ഒ.സി, എന്നിവർ നേതൃത്വം നൽകി.
MSF achieves major success at Kambil Mappila Higher Secondary School